
ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് നിര്‍മ്മാണത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ക്ലിഫ് ഹൗസിലേക്ക് വൈക്കോല്‍ പാര്‍സല്‍ അയച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
കേരളത്തിലെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിക്കായി അരികൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് അരകോടിയോളം രൂപ ചിലവഴിച്ച് ക്ലിഫ് ഹൗസില്‍ തൊഴുത്ത് നിര്‍മ്മിക്കുന്നതെന്നും സര്‍ക്കാര്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് കുട പിടിക്കുന്നതിന് തുല്യമാണിതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് കൈപമംഗലം നിയോജക മണ്ഡലം കമ്മിറ്റിയാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. ലാവ്ലിന്‍, സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയക്കുന്നാണ് പിണറായി വിജയന്‍ ആര്‍.എസ്എസ് ആശയത്തെ പിന്തുണക്കുന്നതെന്നും കേരളത്തിൻ്റെ സാംസ്‌കാരിക ബോധത്തെ ചോദ്യം ചെയ്യലാണിതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന്‍ പറഞ്ഞു.
