അതാണ് അദാനി; ഒറ്റദിവസം കൊണ്ട് എത്തിച്ചത് 126 ലോഡ് കരിങ്കല്ല്, തുറമുഖ നിര്‍മ്മാണം ശരവേഗത്തില്‍

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing അതാണ് അദാനി; ഒറ്റദിവസം കൊണ്ട് എത്തിച്ചത് 126 ലോഡ് കരിങ്കല്ല്, തുറമുഖ നിര്‍മ്മാണം ശരവേഗത്തില്‍

വിഴിഞ്ഞം: ശരവേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന തുറമുഖ നിര്‍മ്മാണ സ്ഥലത്ത് വെള്ളിയാഴ്‌ച മാത്രമെത്തിയത് 126 ലോഡ് കരിങ്കല്ല്. മുതലപ്പൊഴിയില്‍ നേരത്തെ എത്തിച്ച കല്ലുകളും കടവിള ക്വാറിയില്‍ നിന്നുള്ള പാറയുമാണ് കടല്‍മാര്‍ഗം ബാര്‍ജുകളിലും കരയിലൂടെ ലോറികളിലുമായി വിഴിഞ്ഞത്തെത്തിക്കുന്നത്.

തമിഴ് നാട്ടില്‍ നിന്നും സംസ്ഥാനത്തെ മറ്റ് ക്വാറികളില്‍ നിന്നുമുള്ള പാറ അടുത്ത ആഴ്‌ചയോടെ വിഴിഞ്ഞത്തെത്തും. കടലില്‍ കല്ലിടുന്നതിനൊപ്പം തന്നെ കരയില്‍ കല്ല് ശേഖരിക്കുകയും ചെയ്യുകയാണ്. 500ലധികം തൊഴിലാളികളാണ് ഒരേസമയം ജോലി ചെയ്യുന്നത്. പുലിമുട്ട് നിര്‍മ്മാണം കൂടാതെ ബര്‍ത്തിലെ ജോലികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പുലിമുട്ട് നിര്‍മിച്ച ഭാഗത്ത് ഇവയുടെ സംരക്ഷണത്തിനായി അക്രോ പോഡുകളും നിരത്തുന്നുണ്ട്.

0Shares