ബി.ജെ.പിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാര്‍; സീതാറാം യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

  • Post category:national / news
  • Reading time:1 min read
You are currently viewing ബി.ജെ.പിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാര്‍; സീതാറാം യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ബി.ജെ.പിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരള ഘടകത്തിന് അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. യച്ചൂരി കേരളത്തിലെ നേതാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം സഹകരണത്തിൻ്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിൻ്റെ പ്രതികരണം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സി.പി.എം സഹകരണം തകര്‍ക്കാന്‍ പറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സര്‍കാര്‍ വ്യക്തമാക്കി. ത്രിപുരയില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിന്നില്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

0Shares