സമുദായനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്; ചർച്ചയ്ക്കായി കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്ന് കെ. സുധാകരന്‍

  • Post category:news
  • Reading time:1 min read
You are currently viewing സമുദായനേതാക്കളുടെ യോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ്; ചർച്ചയ്ക്കായി കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്ന് കെ. സുധാകരന്‍

സംസ്ഥാനത്ത് മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാന്‍ കോണ്‍ഗ്രസ്. കെ. സുധാകരനും വി. ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറിയിപ്പ്. അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം കെ.പി.സി.സി വിളിക്കും.

വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്.
വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ തയ്യാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‍ന പരിഹാരത്തിന് ഇടപെടും. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്ന് വി. ഡി സതീശന്‍ പറഞ്ഞു. നമോ ടി.വി എന്ന ചാനല്‍ വഴി വര്‍ഗീയത പ്രചരിപ്പിക്കുന്നു. പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ വ്യക്തമാക്കി.

0Shares