
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരില്ലെന്നും വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും മുരളീധരൻ പറഞ്ഞു. ന്യൂനപക്ഷ വോട്ടുങ്ങള്‍ തങ്ങള്‍ക്കെതിരായ കാരണവും പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടതും വിശദമായി പരിശോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
തുടര്‍ഭരണം ലഭിച്ചപ്പോള്‍ സി.പി.ഐ.എമ്മിന് അഹങ്കാരമായെന്ന് മുരളീധരൻ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്ക് വിഷമമുണ്ട്. ഭൂരിപക്ഷം വോട്ടും എല്‍.ഡി.എഫിന് പോയതുകൊണ്ടാണ് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത്.
നേമത്ത് ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും വോട്ട് കുറഞ്ഞിട്ടുണ്ട്. വത്സന്‍ തില്ലങ്കേരിയെ പോലുള്ള ആര്‍എസ്എസ് നേതാക്കളെ ഇടനിലക്കാരാക്കി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
