കാഞ്ഞങ്ങാട് നഗരസഭാ ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. കെ ബാബു 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കാഞ്ഞങ്ങാട് നഗരസഭാ ഉപതിരഞ്ഞെടുപ്പ്:   കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി  കെ. കെ ബാബു 116  വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡ് ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. കെ ബാബു 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കെ.കെ ബാബുവിന് 417 വോട്ട് ലഭിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെ.വി സുഹാസ് 301 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ടി.വി പ്രശാന്തന്‍ 248 വോട്ടുകളും ബാബു. എ 12 വോട്ടുകളും മധു ഏഴ് വോട്ടുകളും നേടി. 1220 സമ്മതിദായകരാണ് വാര്‍ഡിലുള്ളത്. ബാലറ്റ് പെട്ടിയിലേതും തപാല്‍ വോട്ടുമായി സാധുവായ 985 വോട്ടുകളാണ് എണ്ണിയത്. കാഞ്ഞങ്ങാട് ഡി. ഇ. ഒ വി.വി ഭാസ്‌ക്കരന്‍ വരണാധികാരിയായിരുന്നു.

0Shares