നീലേശ്വരം നഗരസഭയിൽ റോഡ് വികസനത്തിന് നഗര പ്രദേശത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവുകള്‍

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം നഗരസഭയിൽ റോഡ് വികസനത്തിന് നഗര പ്രദേശത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവുകള്‍

കാസർകോട്: നീലേശ്വരം നഗരസഭയിലെ രാജാ റോഡ് നവീകരണത്തിനും, നീലേശ്വരം-എടത്തോട് റോഡ് വികസനത്തിനും വേണ്ടി ഭൂമി സൗജന്യമായി വിട്ടുനല്‍കുന്ന സ്ഥല ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കിയതിന് ശേഷമുള്ള ഭൂമിയിലുള്ള കെട്ടിടം നവീകരിക്കുന്നതിനും, പുതിയ കെട്ടിടം പണിയുന്നതിനും അനുവാദം ലഭിക്കുവാനാവശ്യമായ പെര്‍മിറ്റുകള്‍ ലഭിക്കുവാന്‍ നിലവിലുള്ള കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ നിയമാനുസൃത ഇളവുകള്‍ ലഭിക്കും.

നഗരസഭാ പരിധിയില്‍ റോഡ് വികസനത്തിനോ നവീകരണത്തിനോ സൗജന്യമായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അതോടനുബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിന് ഇളവുകള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായതിനെ തുടര്‍ന്നാണിത്. അതാതു പ്രദേശത്തെ നഗരസഭ അധ്യക്ഷന്‍ ചെയര്‍മാനായും, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം, കെട്ടിട വിഭാഗം ഉദ്യോഗസ്ഥന്മാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പ്രാദേശിക തലത്തില്‍ തീരുമാനം എടുക്കുന്നത്.

രാജാ റോഡ് വികസനത്തിനും നീലേശ്വരം-എടത്തോട് റോഡ് വീതി കൂട്ടുന്നതിനും സ്ഥലം വിട്ടുനല്‍കുന്ന നീലേശ്വരം നഗരസഭാ പരിധിയിലെ സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് എസ്റ്റിമേറ്റ് തുകയില്‍ തന്നെ പണം വകയിരുത്തിയിട്ടുണ്ട്.

0Shares