പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; നട്ടുച്ചയ്ക്ക് പേപ്പട്ടിയും ആരോഗ്യ സഹമന്ത്രിയും മാത്രമേ വെയില്‍ കായാനിറങ്ങൂ എന്ന് ശശി തരൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശം കൊണ്ടാല്‍ കൊറോണ വൈറസുകളെ ഇല്ലാതാക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി; നട്ടുച്ചയ്ക്ക് പേപ്പട്ടിയും ആരോഗ്യ സഹമന്ത്രിയും മാത്രമേ വെയില്‍ കായാനിറങ്ങൂ എന്ന് ശശി തരൂര്‍

ലോകമാകെ കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി. കൊവിഡ് 19 വൈറസിനെ നശിപ്പിക്കാന്‍ ജനങ്ങള്‍ ദിവസേന 15 മിനിറ്റ് നേരം സൂര്യപ്രകാശം കൊണ്ടാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ.

‘ജനങ്ങള്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യന് കീഴില്‍ നില്‍ക്കണം. സൂര്യപ്രകാശത്തില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തും. കൊവിഡ് പോലെയുള്ള വൈറസുകളെ നശിപ്പിക്കും’- ചൗബെ പറഞ്ഞു.

എന്നാല്‍ അശ്വിനി ചൗബേക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. ‘നട്ടുച്ചയ്ക്ക് പേപ്പട്ടിയും സായിപ്പും മാത്രമേ വെയില്‍ കൊള്ളാന്‍ പുറത്തിറങ്ങാറുള്ളൂ എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിനെ പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും എന്ന് മാറ്റി പറയേണ്ടി വരും.

ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യസഹമന്ത്രി ഒരുപാട് ഉച്ചവെയില്‍ കൊള്ളുന്നുണ്ടെന്നാണ് തോന്നുന്നത്’, എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

0Shares