കാസര്‍കോട് നഗരസഭയിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കണം; ചാര്‍ജ്ജ് ഷീറ്റ് പ്രദർശിപ്പിക്കണം;ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി താലൂക്ക് വികസന സമിതി യോഗം

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് നഗരസഭയിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കണം; ചാര്‍ജ്ജ് ഷീറ്റ് പ്രദർശിപ്പിക്കണം;ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി താലൂക്ക് വികസന സമിതി യോഗം

കാസര്‍കോട്: മുന്‍സിപ്പാലിറ്റി പ്രദേശത്ത് ഓട്ടോറിക്ഷകളില്‍ ജൂണ്‍ ഒന്ന് മുതല്‍ മീറ്റര്‍ നിര്‍ബന്ധമാക്കാനും ചാര്‍ജ്ജ് ഷീറ്റ് ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കുന്നതും കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആര്‍.ടി.ഒ.-ക്ക് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നിലവില്‍ 500 വിദ്യാര്‍ഥികളുണ്ടെന്നും പുതിയ അധ്യയന വര്‍ഷം 500 -ലധികം കുട്ടികള്‍ പുതിയതായി പ്രവേശനം നേടിയിട്ടുണ്ടെന്നും യോഗം അറിയിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രിയിലെ പുതുതായി നിര്‍മ്മിച്ച യോഗ ഹാളിൻ്റെ മുകളിലേക്ക് ഭീഷണിയായി നില്‍ക്കുന്ന പാഴ് മരം മുറിച്ചു മാറ്റാനുളള നടപടി സ്വീകരിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സ്ഥലപരിമിതി ഉളളതിനാല്‍ സ്‌കൂളിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി സര്‍വ്വെ നടത്തി സ്ഥലം സ്‌കൂളിന് വിട്ട് കൊടുക്കുന്നതിനുളള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

താലൂക്ക് വികസന സമിതി യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഷമീറ , ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത കുമാരി ., കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസാളിഗെ,ഭൂരേഖ തഹസില്‍ദാര്‍ മഞ്ജുഷ വി.എസ്, വകുപ്പ്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ റ്റി. കൃഷ്ണന്‍, മുഹമ്മദ് ഹനീഫ, ഉബൈദുളള കടവത്ത്, കേുട്ടിയാനം മുഹമ്മദ് കുഞ്ഞി, പി.കെ. മുഹമ്മദ്, സണ്ണി അരമന, കരുണ്‍ താപ്പ, അബ്ദുള്‍ റഹിമാന്‍ ബാങ്കോട്, കെ.എം. ഹസൈനാര്‍, പ്രതിനിധി മൂസ ബി. ചെര്‍ക്കള തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ വി.എ. ജൂഡി സ്വാഗതവും ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന്‍ നന്ദിയും പറഞ്ഞു.

0Shares