
ഒമാനില്‍ വീണ്ടും രാത്രി പൂര്‍ണമായ സഞ്ചാരവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. ഉയരുന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് ആണ് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം പ്രവര്‍ത്തനാനുമതി നല്‍കിയ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അടക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
