നെയ്യാറ്റിൻകര സംഭവം; പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി; ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നടപടി

  • Post category:news
  • Reading time:1 min read
You are currently viewing നെയ്യാറ്റിൻകര സംഭവം; പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി; ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നടപടി

വസ്തു ഒഴിപ്പിക്കൽ വിവാദവുമായി ബന്ധപ്പെട്ട നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പരാതിക്കാരിയായ വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി.

അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കസ്റ്റഡിയില്‍ എടുക്കാന്‍ നടപടിയുണ്ടാകുമെന്നും പോലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കടകംപള്ളി അറിയിച്ചു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

0Shares