ദീലിപിനെ നായകനാക്കിയുള്ള സിനിമ പൊട്ടുമെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്; മറുപടിയായി പച്ചത്തെറി വിളിച്ച്‌ ഒമര്‍ ലുലു

  • Post category:entertainment
  • Reading time:1 min read
You are currently viewing ദീലിപിനെ നായകനാക്കിയുള്ള സിനിമ പൊട്ടുമെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്; മറുപടിയായി പച്ചത്തെറി വിളിച്ച്‌ ഒമര്‍ ലുലു

കഴിഞ്ഞ ദിവസമായിരുന്നു തന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട് സംവിധാകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം താന്‍ ദിലീപിനെ നായകനാക്കിയുള്ള സിനിമയൊരുക്കുമെന്നാണ് ഒമര്‍ ലുലു അറിയിച്ചത്. അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തന്‍റെ ആഗ്രഹമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഇതുസംബന്ധിച്ച ഒരു പോസ്റ്റും ഒമർ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ പ്രകോപിപ്പിക്കുന്ന ഒരു കമന്‍റുമായെത്തിയ വ്യക്തിയോട് അതിരൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്. ‘എന്തായാലും പൊട്ടും. ആട്ടന്‍റെ പടം അന്നേരം വിധി വന്നു ആട്ടന്‍ ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടും പിന്നെ ഡബ്ബ് ആക്കി ഊട്ടുമ്പില്‍ ഇട്ടാലും മതി’ എന്നായിരുന്നു കമന്റ്.

പച്ചത്തെറിയായിരുന്നു ഒമര്‍ ലുല്വുവിന്‍റെ മറുപടി. ഒരാളുടെയും സപ്പോര്‍ട്ട് ഇല്ലാതെ എനിക്ക് ഇത് വരേ എത്താം എങ്കില്‍ ദിലീപ്പേട്ടനെ വെച്ച് ഒരു അടിപൊളി ഹിറ്റ് അടിക്കാനും എനിക്ക് അറിയാം just wait and see എന്നും ഒമര്‍ ലുലു പറഞ്ഞു. ബാബു ആന്റണിയെ വച്ച് ചെയ്യുന്ന പവര്‍ സ്റ്റാര്‍ ആണ് ഒമര്‍ ലുലുവിന്‍റെ അടുത്ത സിനിമ. ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയാണ് ഈ ചിത്രം.

0Shares