ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് വില്ലേജ് തല സന്ദർശനം തുടരുന്നു; കോടോം, ബേളൂർ, തായന്നൂർ വില്ലേജുകളിൽ സന്ദർശനം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് വില്ലേജ് തല സന്ദർശനം തുടരുന്നു; കോടോം, ബേളൂർ, തായന്നൂർ വില്ലേജുകളിൽ സന്ദർശനം നടത്തി

കാസർകോട്: ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് വില്ലേജ് തല സന്ദർശനം തുടരുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ കോടോം, ബേളൂർ, തായന്നൂർ വില്ലേജുകളിൽ ജില്ലാ കളക്ടർ വ്യാഴാഴ്ച സന്ദർശനം നടത്തി. മിച്ചഭൂമി, പട്ടയം, മറ്റു ഭൂ പ്രശ്നങ്ങളുമായി നിരവധിയാളുകൾ വിവിധ സ്ഥലങ്ങളിൽ കളക്ടറെ സന്ദർശിച്ച് നിവേദനം നൽകി.

തായന്നൂർ വില്ലേജിൽ പാലം നിർമാണത്തിന് ഭൂമി വിട്ടു നൽകിയ വ്യക്തിയുടെ അപേക്ഷ പരിഗണിച്ച് ശാസ്താംപാറയിൽ ഭൂമി അനുവദിക്കാൻ നിർദ്ദേശം നൽകി. തായന്നൂർ വില്ലേജ് ഓഫീസ് ക്വാർട്ടേഴ്സിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് വില്ലേജ് ജനകീയ സമിതി ജില്ല കളക്ടറോട് അഭ്യർത്ഥിച്ചു. വില്ലേജ് ഓഫീസർമാരായ ടി.പി. പ്രിയ ടി.പി, വി എസ് റെജി , ടി.സുരേഷ് തുടങ്ങിയവരുമായി ജില്ലാ കളക്ടർ വിവിധ വിഷയങ്ങൾ ചോദിച്ചറിഞ്ഞു.

ഉഡുപി – കരിന്തളം പവർ ഹൈവേയ്ക്ക് ഭൂമി അനുവദിച്ചവർ നേരിടുന്ന പ്രശ്നം ജില്ലാ കളക്ടറെ അറിയിച്ചു. പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തുടർന്ന് ഉഡുപി കരിന്ത്ളം പവർ ഹൈവേ സ്പെഷ്യൽ തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

0Shares