വിഴിഞ്ഞം മുതല്‍ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

  • Post category:local news
  • Reading time:1 min read
You are currently viewing വിഴിഞ്ഞം മുതല്‍ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

കേരള തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം. വിഴിഞ്ഞം മുതല്‍ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 1.8 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

0Shares