യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ട്; ഉമ്മന്‍ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല; പ്രതികരണവുമായി രമേശ് ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ട്; ഉമ്മന്‍ചാണ്ടിയുമായി മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല; പ്രതികരണവുമായി  രമേശ് ചെന്നിത്തല

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും രമേശ് വ്യക്തമാക്കി. ഡൽഹിയിൽ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. യു.ഡി.എഫിലും കോൺഗ്രസിലും ഇപ്പോൾ പ്രശ്നമില്ല.

തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉമ്മൻചാണ്ടിയുമായി മുഖ്യമന്ത്രിപദം പങ്കിടുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. യു.ഡി.എഫും കോൺഗ്രസും ഒറ്റക്കെട്ടാണ്. ഒരുമിച്ച് യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടു വരികയാണ് ഇപ്പോഴത്തെ ദൗത്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

0Shares