മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം കണ്ണൂരിൽ ;ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തൽ

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി തിങ്കളാഴ്ച മുതൽ അഞ്ച് ദിവസം കണ്ണൂരിൽ ;ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തൽ

ഇടതു മുന്നണിയുടെയും സി.പി.എമ്മിന്‍റെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ ഉണ്ടാവും. അനൗദ്യോഗിക സന്ദർശനത്തിൽ സ്വന്തം മണ്ഡലമായ ധർമ്മടത്തെ സി.പി.എമ്മിന്‍റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക.

സ്വന്തം മണ്ഡലമായ ധർമ്മടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.

0Shares