സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ ഏഴ്; റാപിഡ് ടെസ്റ്റ്‌ സംവിധാനം ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19  സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ ഏഴ്; റാപിഡ് ടെസ്റ്റ്‌ സംവിധാനം ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, ഇതിൽ കാസർകോട് ജില്ലയിൽ നിന്ന് മാത്രം ഏഴ് പേരുണ്ട്. തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ചികിൽസയിൽ ആയിരുന്ന 14 പേർക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി പറഞ്ഞു.

വൃദ്ധ ദമ്പതികളെ ഡിസ്ചാർജ് ചെയ്തത് ആരോഗ്യ സംവിധാനത്തിന്റെയും പ്രവർത്തകരുടെയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലവറയില്ലാതെ അഭിനന്ദിക്കാമെന്നും അദ്ദേഹം പറഞ്ഞു. റാപിഡ് ടെസ്റ്റ്‌ സംവിധാനം ഇനി ഉപയോഗിക്കാം. പച്ചക്കറി ക്ഷാമം ചില ഇടങ്ങളിൽ അനുഭവപ്പെടുന്നു, ചരക്കു വരവ് കുറഞ്ഞതായി കാണുന്നു ഇത് മൂലം വിപണിയിൽ വില കൂടുന്നു. കൂടുതൽ പച്ചക്കറി സംഭരിക്കാൻ ആവണമെന്ന് മുഖ്യമന്ത്രി.

ലോക്ക് ഡൗൺ നിയന്ത്രണം പഠിക്കാൻ കെ. എം എബ്രഹാം അധ്യക്ഷനായി 17 അംഗ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. ലോക്ക് ഡൗൺ സംബന്ധിച്ച് സർക്കാരിന്‍റെ തുടർ നടപടികൾ നിശ്ചയിക്കാൻ കെ. എം അബ്രഹാം ആണ് അധ്യക്ഷനായി വിദഗ്ധസമിതിയെ നിശ്ചയിച്ചു. മാമ്മൻ മാത്യു, ശ്രേയാംസ് കുമാർ, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമൻപിള്ള, രാജീവ് സദാനന്ദൻ, ഡോ. ബി ഇക്ബാൽ, ഡോ. എം. വി പിള്ള, ഡോ. ഫസൽ ഗഫൂർ, ഡോ. ഖദീജ മുംതാസ്, ഡോ. ഇരുദയരാജൻ എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ

അതേപോലെ മാസ്‌ക് ധരിക്കുന്നതിൽ കൃത്യമായ ബോധവത്കരണം ഉണ്ടാവണമെന്ന് മുഖ്യന്ത്രി പറഞ്ഞു. ആശുപത്രിക്ക് അകത്തുള്ളവർ മാത്രമാണ് സാധാരണ മാസ്ക് ധരിക്കാറ്. രോഗവ്യാപനം തുടങ്ങിയപ്പോൾ എല്ലാവരും മാസ്ക് ധരിച്ച് തുടങ്ങി. ഇതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി. അവരവർക്ക് രോഗം തടയാനാണ് മാസ്ക് എന്ന് കരുതരുത്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാൻ കൂടിയാണിത്. അതുകൊണ്ട് മാസ്ക് വ്യാപകമായി ധരിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. അത് അനുസരിക്കണം. ഈ വിഷയത്തിൽ എന്ത് വേണം എന്നതിൽ ആശയസംഘർഷം വേണ്ടതില്ല.

0Shares