വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല; ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചെന്നിത്തല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല; ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചെന്നിത്തല

ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചിരിക്കുകയാണ്. എന്നാൽ വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല.

ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്നും ചെന്നിത്തല ചോദിച്ചു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാൻ സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. വിഴിഞ്ഞം സംഘർഷത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി സർക്കാരിൻ്റെ നിലപാട് തേടിയത്. എന്നാൽ പദ്ധതി പൂർത്തിയാക്കാൻ കേരളത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നായിരുന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ പ്രതികരണം.

0Shares