സമഗ്ര അന്വേഷണത്തിന് സി.ബി.ഐ എത്തും; സിദ്ധാർത്ഥൻ്റെ മരണം, അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സമഗ്ര അന്വേഷണത്തിന് സി.ബി.ഐ എത്തും; സിദ്ധാർത്ഥൻ്റെ മരണം, അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാ ശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിൻ്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയത് ആണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ശനിയാഴ്‌ച 11 മണിക്ക് ഓഫീസിലെത്തി കണ്ടിരുന്നു.

പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതി പൂർവ്വകമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

എന്നിരുന്നാലും കുടുംബം ഈ കേസ് സി.ബി.ഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിൻ്റെ മാതാവ് നൽകിയിട്ടുണ്ട്.

കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിൻ്റെ കുടുംബത്തെ അറിയിച്ചുവെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇതോടെ സമഗ്രമായ അന്വേഷണത്തിന് സി.ബി.ഐ സംഘം എത്തും. സിദ്ധാർത്ഥിൻ്റെത് ഏറെ ദുരൂഹത നിരഞ്ഞ മരണമായിരുന്നു.

0Shares