
കോട്ടയം: രണ്ടുവർഷം മുമ്പ് പ്രകൃതി ക്ഷോഭത്തിൽ കിടപ്പാടം നഷ്ടമായ കൂട്ടിക്കലിലെ 25 കുടുംബങ്ങള്‍ക്ക് സി.പി.എം നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത്.
രണ്ട് കിടപ്പ് മുറികളും ഹാളും, അടുക്കളയും, സിറ്റൗട്ടും, ബാത്ത് റൂമും, അടങ്ങുന്ന വീടുകളാണ് പണി തിര്‍ത്തത്. റോഡ്, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയാണ് വീടുകള്‍ ഗുണഭോക്താക്കള്‍ക്കായി കൈമാറുന്നത്. 24 വീടുകള്‍ക്ക് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്.
ഒന്നാം നമ്പര്‍ വീട് മാതാപിതാക്കള്‍ നഷ്ടമായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വിസ്‌മയയക്കാണ് നറുക്കെടുപ്പില്ലാതെ നല്‍കിയത്. കൂട്ടിക്കല്‍ ടൗണ്‍ വാര്‍ഡിലെ തേന്‍പുഴയില്‍ രണ്ടേക്കര്‍ പത്ത് സെണ്ട് സ്ഥലം വാങ്ങിയാണ് വീട് നിര്‍മാണം ആരംഭിച്ചത്.

2021 ഒക്ടോബര്‍ 16 ന് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിൽ പ്രകൃതി ക്ഷോഭം കനത്ത നാശം വിതച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കൂട്ടിക്കലില്‍ ഒരു ഗ്രാമം ഏതാണ്ട് പൂര്‍ണമായി തകർന്ന ദുരന്തത്തിൽ 13 പേരാണ് മരിച്ചത്.
നവംബര്‍ 12ന് ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ മന്ത്രി വി.എന്‍ വാസവന്‍, കെ.കെ ജയചന്ദ്രന്‍, പി.കെ ബിജു, മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ.ജെ തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.രാജേഷ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവരും പങ്കെടുത്തു.
