
42-ാം വിവാഹ വാർഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ ടി. കമലയും. വിവാഹ വാർഷിക ദിനത്തിൽ ‘ഒരുമിച്ചുള്ള 42 വർഷങ്ങൾ’ എന്ന അടിക്കുറിപ്പിനൊപ്പം ഭാര്യക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രിയുടെ വിവാഹ സമയത്ത് പാർട്ടി അച്ചടിച്ച ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 1979 സെപ്റ്റംബർ 2-ാം തിയതിയായിരുന്നു പിണറായി വിജയനും ടി. കമലയും വിവാഹിതരായത്. തലശ്ശേരി ടൗൺ ഹാളിൽ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ പേരിലായിരുന്നു ക്ഷണക്കത്ത്.
വിവാഹസമയത്ത പിണറായി വിജയൻ കൂത്തുപറമ്പ് എം.എൽ.എയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കമല തലശ്ശേരി സെൻറ് ജോസഫ്സ് സൂകൂളിലെ അധ്യാപികയുമായിരുന്നു.
