
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ ഇടപെടല്‍.
ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചു.കെ.എസ്.ആർ.ടി.സിയില്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഫെബ്രുവരി 10 ആയിട്ടും നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചത്.

ഇതിനു കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വരുമാനം വര്‍ധിപ്പിക്കാനുള്ള മാനേജ്മെന്റിൻ്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.
