പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീന്‍ കാസര്‍കോട് ദിനം ആചരിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീന്‍ കാസര്‍കോട് ദിനം ആചരിച്ചു

കാസർകോട്: ജില്ലയിലെ പൊതുയിടങ്ങളും ഓഫീസുകളും പരിസരങ്ങളും ശുചീകരിച്ച് ക്ലീന്‍ കാസര്‍കോട് ദിനം ആചരിച്ചു. സംസ്ഥാന സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ മെയ് മൂന്ന് മുതല്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കുന്ന ജില്ലാതല പ്രദര്‍ശന വിപണനമേളയുടെ പ്രചരണാര്‍ത്ഥമാണ് ക്ലീന്‍ കാസര്‍കോട് ദിനമായി ആചരിച്ചത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, എസ.്ജി.എസ്.ടി ജില്ലാ ജോയിന്റ് കമ്മിഷണര്‍ പി.സി.ജയരാജ്, ജില്ലാ ലോ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ ഒ.ടി.ഗഫൂര്‍, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, യൂത്ത് ക്ലബ്ബുകള്‍, കുടുംബശ്രീ എന്നിവയുമായി ചേര്‍ന്നാണ് സമ്പൂര്‍ണ ശുചീകരണ പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം സര്‍ക്കാര്‍ സ്ഥാപനങ്ങളും, തദ്ദേശ സ്ഥാപനങ്ങളും പൊതുയിടങ്ങളും ശുചീകരിച്ചു. കാസര്‍കോട് കളക്ടറേറ്റും പരിസരവും കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.

0Shares