കാസർകോട്ടെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട്ടെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കി

കാസർകോട് പിലിക്കോട് രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംസ്‌കാര കാസർകോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷത്തെ തുടർന്ന് ചെന്നിത്തല പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയും പരിപാടി റദ്ദാക്കുകയും ചെയ്തു.
ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്. മുൻ എം.എൽ.എ കെ.വി. കുഞ്ഞിക്കണ്ണൻ്റെയും മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിൻ്റെയും വാഹനം ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞു.

ഇവരെ കൈയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായെന്നാണ് വിവരം. പരിപാടി മാറ്റിവെച്ചതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ചന്തേര പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് ഹക്കീം കുന്നിലും കുഞ്ഞിക്കണ്ണനും സ്ഥലത്ത് നിന്ന് വേഗം മടങ്ങി. കെ.പി.സി.സി പ്രസിഡന്റിൻ്റെ അനുമതിയോടെയാണെന്ന് പരിപാടി സംഘടിപ്പിച്ചതെന്നും സംഘർഷമുണ്ടാക്കിയത് പിലിക്കോട് മണ്ഡലം പ്രസിഡന്റിൻ്റെ നേതൃത്വത്തിലുള്ളവരാണെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.

0Shares