സിറ്റി ഗോൾഡ് ഈ ആഴ്ച്ച ആദരിച്ചത് നാലുപേരെ; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പ് വിജയിക്ക് സമ്മാനവും നൽകി; രണ്ടാം നറുക്കെടുപ്പിലെ വിജയി ഇസ്സ ഫാത്തിമ അഡൂർ

You are currently viewing സിറ്റി ഗോൾഡ് ഈ ആഴ്ച്ച ആദരിച്ചത് നാലുപേരെ; സി.ജി.ഡി ഫെസ്റ്റിവലിന്‍റെ ആദ്യ നറുക്കെടുപ്പ് വിജയിക്ക് സമ്മാനവും നൽകി; രണ്ടാം നറുക്കെടുപ്പിലെ വിജയി  ഇസ്സ ഫാത്തിമ അഡൂർ

കാസർകോട്: സിറ്റി ഗോൾഡ് 20 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ഒരുമാസകാലം നീണ്ടു നിൽക്കുന്ന ‘CGD FEAST 2020’ ഫെസ്റ്റിവലിന്‍റെ രണ്ടാം വീക്കിലി നറുക്കെടുപ്പ് കാസർകോട് ഷോറൂമിൽ നടന്നു. നറുക്കെടുപ്പിന്‍റെ ഭാഗമായി ഈ ആഴ്ച്ച നാലുപേരെ ആദരിച്ചു.

ലോക് ഡൗൺ കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി സേവന രംഗത്ത് കർമ്മനിരതരായ മൂന്ന് പേരെയും ചെറുപ്രായത്തിൽ തന്നെ വ്യത്യസ്ത മേഖലകളിൽ സ്വയം കഴിവ് തെളിയിച്ച ഒരു പെൺകുട്ടിയെയുമാണ് ആദരിച്ചത്.

രാഷ്ട്രീയ പൊതു രംഗത്ത് നിറഞ്ഞു നിൽക്കുന്ന അഷ്‌റഫ് എടനീർ, സേവന രംഗത്ത് തന്‍റെ വൈകല്യം മറന്ന് മറ്റുളവവർക്ക് താങ്ങും തണലുമായി നിൽക്കുന്ന മാഹിൻ കുന്നിൽ, രക്തദാന സേവന രംഗത്ത് തന്‍റെതായ സേവനം നൽകി മറ്റുള്ളവർക്ക് മാതൃകയാകുന്ന നൗഷാദ് കണ്ണമ്പള്ളി, ചെറു പ്രായത്തിൽ തന്നെ വരകളിലൂടെയും മാധുര്യമേറിയ ഖുർആൻ പാരായണത്തിലൂടെയും സ്വയം കഴിവ് തെളിയിച്ച ആയിഷത്ത് റഹ്‌മ റഫീഖ് എന്നിവരെയാണ് സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാടും സിറ്റി ഗോൾഡ് ഡയറക്ടർ ഇക്ബാൽ സുൽത്താനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്.

ഈ ആഴ്ചയിലെ വീക്കിലി നറുക്കെടുപ്പ് അഷ്‌റഫ് എടനീർ നിർവഹിച്ചു. വിജയിയായി ഇസ ഫാത്തിമ അഡൂർ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലെ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപെട്ട വിജയി ഷെഫീഖ് എരിയാലിനുള്ള സമ്മാനം മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാൽത്തടുക്ക കൈമാറി. ഡിസംബര്‍ 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിലെ രണ്ടാം നറുക്കെടുപ്പാണ് വെള്ളിയാഴ്ച്ച നടന്നത്. ഇനി രണ്ട് നറുക്കെടുപ്പും അവസാന ബമ്പർ നറുക്കെടുപ്പും നടക്കാനുണ്ട്.

ആഴ്ചയിലെ നറുക്കെടുപ്പ് വിജയികൾക്ക് ഡയമണ്ട് റിങ്ങും, ബമ്പർ സമ്മാനമായി വിജയിക്ക് ഡയമണ്ട് നെക്ലസുമാണ് നൽകുന്നതെന്ന് മാനേജ്‍മെന്റ് പ്രതിനിധികൾ പറഞ്ഞു. ഫെസ്റ്റിവലിന്‍റെ ഭാഗമായി മറ്റു നിരവധി അനൂകുല്യങ്ങളും സിറ്റി ഗോൾഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

0Shares