
കാസർകോട്: ‘ലഹരി വിമുക്ത കേരളം, ലഹരി വിമുക്ത കാസർഗോഡ്’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു സിറ്റി ഗോൾഡ് സ്റ്റാഫ് ആൻഡ് മാനേജ്മെണ്ട് അംഗങ്ങൾ പദയാത്ര സംഘടിപ്പിച്ചു. സിറ്റി ഗോൾഡ് 25-മത് വാർഷികാഘോഷം ആരംഭം കുറിച്ചാണ് വെള്ളിയാഴ്‌ച രാവിലെ സിറ്റി ഗോൾഡ് ജംഗ്ഷൻ മുതൽ പഴയ ബസ്റ്റാണ്ട് പുലിക്കുന്ന് വരെ പദയാത്ര നടത്തിയത്.

സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം അധ്യക്ഷനായി. പരിപാടിയിൽ നാർകോട്ടിക്ക് ഡി.വൈ.എസ്.പി മാത്യു ബോധവത്കരണ ക്ലാസ്സ് നടത്തി. സിറ്റി ഗോൾഡ് ഏറ്റെടുത്ത സാമൂഹ്യ ബോധവത്കരണ പരിപാടികൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മാതൃകാപരമായ മുന്നേറ്റമാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ബ്രാഞ്ച് മാനേജർ തംജീദ് പ്രതിജ്ഞ ചൊലി കൊടുത്തു. ചടങ്ങിൽ ഡയറക്ടർമാരായ നൗഷാദ്, ദിൽഷാദ്, ഇർഷാദ് എന്നിവർ സംസാരിച്ചു.

ലഹരി മുക്തമാക്കാൻ സാമൂഹിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും ഇതൊരു തുടക്കമാണെന്നും ചെയർമാൻ കരീം പറഞ്ഞു. ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുമെന്നും സമൂഹത്തിൻ്റെ നന്മയ്ക്കും വളർച്ചക്കും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
