
മലയാളികളെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിൽ ഒന്നാണ് ദിലീപ് നായകനായ സി.ഐ.ഡി മൂസ. സി.ഐ.ഡി മൂസയുടെ അനിമേഷൻ സിനിമ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിരവധി നാളുകളായി സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ വന്നെങ്കിലും ഔദ്യോഗിക റിപോർട്ടുകൾ പുറത്ത് വന്നിരുന്നില്ല. ഇപ്പോൾ ഇതാ മൂസയുടെ അനിമേഷൻ സിനിമ പ്രഖ്യാച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ദിലീപ് തന്‍റെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയായി ഈ വാർത്ത പുറത്ത് വിട്ടത്. ലോക അനിമേഷൻ ദിനമായ ഇന്ന് തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് പറ്റിയ ദിവസം എന്നും ദിലീപ് പറഞ്ഞു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷനും, നിരവധി അനിമേറ്റഡ് സിനിമകൾ ചെയ്ത ബി.എം.ജി യും ചേർന്നാണ് സിനിമ ഒരുക്കുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ ലോഞ്ചിങ്ങും ദിലീപ് തന്‍റെ പേജിലൂടെ നടത്തി.
