തെന്നിന്ത്യന്‍ സിനിമയില്‍ വിവാഹ സീസൺ; ക്രോണിക് ബാച്ചിലര്‍ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing തെന്നിന്ത്യന്‍ സിനിമയില്‍ വിവാഹ സീസൺ; ക്രോണിക് ബാച്ചിലര്‍ പ്രഭാസും വിവാഹിതനാകുന്നു, വധുവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ സിനിമയില്‍ പ്രണയ നായകന്മാരായി അഭിനയിച്ച്‌ പ്രേക്ഷക ഹൃദയം കവര്‍ന്ന പല നടന്മാരും യഥാര്‍ഥത്തില്‍ ജീവിതത്തില്‍ ബാച്ചിലര്‍ ലൈഫില്‍ തന്നെയാണ് ഇപ്പോഴും. ഇത്രത്തോളം മനോഹരമായി നായികമാരെ പ്രണയിക്കുന്ന താരങ്ങള്‍ക്ക് എന്തുകൊണ്ടാണ് യഥാര്‍ഥ ജീവിതത്തില്‍ വിവാഹം വൈകുന്നത് എന്ന് പലപ്പോഴും ആരാധകരും സിനിമാ പ്രേമികളും ചിന്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ക്രോണിക്ക് ബാച്ചിലേഴ്‌സിൽ ഒരാളായ പ്രഭാസ് വിവാഹിതനാകാന്‍ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ബാഹുബലി സീരിസിലൂടെ ഹൃദയം കവര്‍ന്ന ഏറ്റവും താരമൂല്യമുള്ള നടന്‍ ഈ വര്‍ഷം തന്നെ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ട്.

നാല്‍പത്തിരണ്ടുകാരനായ പ്രഭാസ് ബാഹുബലിയില്‍ തൻ്റെ നായികയായി എത്തിയ അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നും ഇരുവരും പ്രണയത്തിലാണെന്നും അക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു. അതൊക്കെ വെറും ​ഗോസിപ്പുകള്‍ മാത്രമാണ് പിന്നീട് ആരാധകരും സിനിമാ പ്രേമികളും തിരിച്ചറിഞ്ഞു. വേറെയും നായികമാരുടെ പേരിനൊപ്പം പ്രഭാസിൻ്റെ പേര് ചേര്‍ത്ത് ​വിവാഹ ​ഗോസിപ്പുകള്‍ വന്നിരുന്നു. പ്രഭാസിൻ്റെ വിവാഹം ഈ വര്‍ഷം നടക്കുമെന്നുള്ള അറിയിപ്പ് അദ്ദേഹത്തിൻ്റെ അമ്മാവനും പ്രമുഖ നടനുമായ കൃഷ്ണം രാജു ഉടൻ ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.

വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചതിൻ്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ അമ്മാവന്‍ കൃഷ്ണം രാജുവിൻ്റെയും പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡണ്ടിൻ്റെയും പേരില്‍ സോഷ്യല്‍ മീഡ‍ിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഡാര്‍ലിങ് എന്ന് പ്രേക്ഷകരും ആരാധകരും ഓമനിച്ച്‌ വിളിക്കുന്ന പ്രഭാസ് വര്‍ഷങ്ങളായി തെലുങ്ക് സിനിമയുടെ ഭാ​ഗമായിരുന്നു. പക്ഷെ ബാഹുബലി നല്‍‌കിയ ബ്രേക്കാണ് പ്രഭാസിനെ പാന്‍ ഇന്ത്യന്‍ താരമാക്കി മാറ്റിയത്.

ഇപ്പോള്‍ ബോളിവുഡിലടക്കം പ്രഭാസ് സിനിമകള്‍ ചെയ്യുന്നുണ്ട്. രാജമൗലിയായിരുന്നു ബാഹുബലി സംവിധാനം ചെയ്തത്. പ്രണയത്തെ കുറിച്ചുള്ള എൻ്റെ പ്രവചനങ്ങള്‍ എല്ലായ്‌പ്പോഴും കൃത്യമല്ല. അതാണ് ഞാന്‍ വിവാഹിതനാകാത്തതിൻ്റെ ഒരു കാരണം എന്നാണ് ഒരു സിനിമാ പ്രമോഷനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പ്രഭാസ് പറഞ്ഞത്. വാര്‍ത്ത പുറത്ത് വന്നതോടെ തെന്നിന്ത്യയില്‍ ഇപ്പോള്‍ വിവാഹ സീസണാണോ എന്നാണ് പ്രേക്ഷകരില്‍ നിരവധിപേര്‍ ചോദിക്കുന്നത്. രണ്‍ബീര്‍-ആലിയ, നയന്‍താര-വിഘ്നേഷ് തുടങ്ങിയവരെല്ലാം അടുത്തിടെയാണ് വിവാഹിതരായത്. ആ പട്ടികയിലേക്ക് പ്രഭാസിൻ്റെ പേരും വൈകാതെ ചേര്‍ക്കപ്പെടും.

0Shares