അച്ചാംതുരുത്തി മുതൽ ഇടയിലക്കാട് ദീപ് വരെ; പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര

  • Post category:local news
  • Reading time:1 min read
You are currently viewing അച്ചാംതുരുത്തി മുതൽ  ഇടയിലക്കാട് ദീപ് വരെ; പുഴയിലെയും കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര

കാസർകോട്: കായലിലെയും ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര. നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി അച്ചാംതുരുത്തി മുതൽ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികൾക്ക് അറിവും ഉല്ലാസവും പകർന്നത്.

കാവും കണ്ടൽക്കാടുകളും കണ്ടറിഞ്ഞുള്ള യാത്ര കുട്ടികൾക്ക് അറിവു പകരുന്നതായി.
നഗരസഭാധ്യക്ഷ ടി.വി.ശാന്ത യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സുഭാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി , സ്ഥിരം സമിതി അധ്യക്ഷരായ ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ ഇ. ഷജീർ, ഷംസുദീൻ അരിഞ്ചിറ, അൻവർ സാദിഖ്, പി. പി.ലത, വി.വി. സതി, ടി.വി.ഷീബ,പി. കെ. ലത എന്നിവർ സംസാരിച്ചു.

സി. ഡി.എസ് ചെയർപേഴ്സൺ പി. എം. സന്ധ്യ സ്വാഗതവും മെമ്പർ സെക്രട്ടറി സി. പ്രകാശ് നന്ദിയും പറഞ്ഞു. ഇടയിലക്കാട് വരെയുള്ള യാത്രക്കിടയിൽ കവ്വായി കായലിലെ ജൈവ വൈവിധ്യത്തെ പറ്റി കെ.പ്രവീൺ മാസ്റ്റർ നെയ്തൽ ക്ലാസെടുത്തു. ഇടയിലക്കാട് ദ്വീപിലെ കാവിനകത്ത് വച്ച് കാവുകളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ പി.വേണുഗോപാലും, കാവും ദ്വീപും കുട്ടികളും എന്ന വിഷയത്തിൽ വി. നിളയും ക്ലാസുകൾ നയിച്ചു.

0Shares