ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം; പതിനാറുകാരിയെ വിവാഹം ചെയ്തത് നാല്പത്തിയേഴുകാരൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം; പതിനാറുകാരിയെ വിവാഹം ചെയ്തത് നാല്പത്തിയേഴുകാരൻ

ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ ശൈശവ വിവാഹം. ഒരാഴ്ച മുമ്പായിരുന്നു സംഭവം. 16 കാരിയെ വിവാഹം ചെയ്തത് 47കാരനാണ്. ഇടമലക്കുടിയിലെ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു കുട്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു.

ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സി.ഡബ്ല്യു.സി പൊലീസിന് നിർദേശം നൽകി. ഗോത്രവർഗ്ഗ പഞ്ചായത്താണ് ഇടമലക്കുടി. മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.

0Shares