ചിലങ്ക’ നൃത്തവിദ്യാലയം ആരംഭിച്ചു; ശാസ്ത്രീയ ഭരതനാട്യ പരിശീലനത്തിന് കുട്ടികൾക്ക് അവസരമൊരുങ്ങുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing ചിലങ്ക’ നൃത്തവിദ്യാലയം ആരംഭിച്ചു; ശാസ്ത്രീയ ഭരതനാട്യ പരിശീലനത്തിന് കുട്ടികൾക്ക് അവസരമൊരുങ്ങുന്നു

കുറ്റിക്കോൽ / കാസർകോട്: ചിലങ്ക (സ്പേസ് ഓഫ് ആർട്ട്) നൃത്തവിദ്യാലയം കുറ്റിക്കോലിൽ ആരംഭിച്ചു. കലാ വൈഭവമുള്ള കുട്ടികളെ ശാസ്ത്രീയമായി ഭരതനാട്യം പരിശീലിപ്പിച്ച് നൃത്തകലാ രംഗത്തേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. നൃത്ത അധ്യാപിക ദൃശ്യ ഗംഗാധരൻ നൃത്തകലയെ കുറിച്ച് സംസാരിച്ചു. കല്യാണി അമ്മ, പ്രസാദ്. ടി, രാജ്മോഹൻ, ഗംഗാധരൻ.എ, വിശാലാക്ഷി തുടങ്ങിയവർ സംസാരിച്ചു.

0Shares