മുഖ്യമന്ത്രി രാജിവെക്കേണ്ടത് രാഷ്ട്രീയ മാന്യത: ബി. ഗോപാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി രാജിവെക്കേണ്ടത് രാഷ്ട്രീയ മാന്യത: ബി. ഗോപാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ കണ്ട് പഠിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.മുഖ്യമന്ത്രി രാജിവെച്ചില്ലങ്കില്‍ സി.പി.എമ്മില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുമെന്നും നാണവും മാനവും ഉണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായ സ്ഥിതിക്ക് മുഖ്യമന്ത്രി രാജിവെക്കേണ്ടത് രാഷ്ട്രീയ മാന്യതയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേപോലെ തന്നെ കമറുദ്ദിന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് പറയാനുള്ള നട്ടെല്ലും രാഷ്ട്രീയ ആര്‍ജ്ജവും രമേശ് ചെന്നിത്തലക്കുണ്ടൊ എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. കോടിയേരിയുടെ നിലപാട് കമറുദ്ദിനും ബാധകമാണ്. ലീഗ് നേതൃത്വത്തോട് ഇത് തുറന്ന് പറയാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

0Shares