രോഗലക്ഷണങ്ങളില്ല; മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രോഗലക്ഷണങ്ങളില്ല; മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും. കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാണ് നിലവിൽ തീരുമാനം.

ഒരു മാസം മുമ്പ് ആദ്യ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

0Shares