സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കി; കൊല്ലം രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:news
  • Reading time:1 min read
You are currently viewing സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കി; കൊല്ലം രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കിയ കൊല്ലം രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യകതമാക്കിയത്. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചുവിടാറുണ്ട്. പക്ഷേ സമൂഹം അതു സ്വീകരിക്കുന്നുണ്ടോയെന്ന് നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

0Shares