സ്വപ്‌ന സുരേഷ് പറയും മുമ്പ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സ്വപ്‌ന സുരേഷ് പറയും മുമ്പ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പി.ആര്‍.ഒ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്‍മയില്ലെങ്കില്‍ കോടതി വഴി ഓര്‍മിപ്പിക്കാമെന്നുമായിരുന്നു സ്വപ്‌ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

കോണ്‍സുലേറ്റ് ജനറലിന്‍റെ സെക്രട്ടറി എന്ന നിലയിലാണ് അവര്‍ എന്‍റെ അടുത്ത് വന്നിരുന്നത്. ആ നിലക്കാണ് അവരെ പരിചയമെന്ന് നേരത്തെ പറഞ്ഞിരുന്നു. കോണ്‍സുലേറ്റ് ജനറലിനൊപ്പം അവര്‍ പലവട്ടം വന്നിരുന്നു. ഏപ്പോഴൊക്കെ കോണ്‍സുലേറ്റ് ജനറല്‍ തന്നെ കാണാനെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്‌നയും ഉണ്ടായിട്ടുണ്ട്.

തന്നെ കാണുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചുമതലപ്പെടുത്തിയിരുന്നോ എന്ന് അറിയില്ല. തന്‍റെ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കറിനെ ബന്ധപ്പെടാന്‍ എന്നാണ് സാധാരണ നിലയില്‍ പറയുക എന്നും മുഖ്യമന്ത്രി വീഡിയോയില്‍ പറയുന്നുണ്ട്. 2020-ല്‍ മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയാണിത്.

0Shares