ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

പെരുന്നാളിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികൾക്ക് ആശംസകൾ നേർന്നു. ത്യാഗമാണ് മാനവികതയുടെ ഏറ്റവും ശ്രേഷ്ഠമായ ആവിഷ്കാരമെന്ന് നമ്മെ ഓർമിപ്പിക്കുന്ന ദിവസമാണ് ഈദുൽ ഫിത്തർ. സമ്പന്നവും നീതിയുക്തവുമായ ഒരു നാളെക്കായി ഒരുമിച്ച് നിൽക്കാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കട്ടെ,” മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ബലിപെരുന്നാൾ ആശംസ:മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം. ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ നേരുന്നു.

0Shares