മുഖ്യമന്ത്രിയെ ചീഫ്‌ ജസ്‌റ്റിസ്‌ കണ്ടത്‌ വിവാഹം ക്ഷണിക്കാന്‍; കഥമെനഞ്ഞത് മാധ്യമങ്ങള്‍, അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയെ ചീഫ്‌ ജസ്‌റ്റിസ്‌ കണ്ടത്‌ വിവാഹം ക്ഷണിക്കാന്‍; കഥമെനഞ്ഞത് മാധ്യമങ്ങള്‍, അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് പിന്നാലെ ഇല്ലാക്കഥ മെനഞ്ഞ് മാധ്യമങ്ങള്‍. ശനിയാഴ്‌ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് എത്തിയത്.

എന്നാല്‍, ജഡ്‌ജിക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്‌ചയെന്ന് ചില ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

ഹൈക്കോടതി പി.ആർ.ഒയുടെ വാർത്താകുറിപ്പ്

തുടര്‍ന്ന് വസ്തുത വ്യക്തമാക്കി ഹൈക്കോടതി വാര്‍ത്താകുറിപ്പ് ഇറക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ കോടതി അതൃപ്തിയും രേഖപ്പെടുത്തി.

0Shares