
കോവിഡ് മഹാമാരിയെ നിയന്ത്രിക്കാന്‍ എല്ലാവരും ഒറ്റകെട്ടായി നിൽക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ആദ്യ ഘട്ടത്തിലും യു.ഡി.എഫ് സര്‍ക്കാരിന് പൂർണമായ പിന്തുണ നല്‍കിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം വാക്‌സിന്‍ വിതരണത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ച് പ്രതിപക്ഷം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
