അകലെ നിന്നും പ്രസംഗം കേട്ടാല്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും തിരിച്ചറിയില്ല: എ. വിജയരാഘവന്‍

  • Post category:news
  • Reading time:1 min read
You are currently viewing അകലെ നിന്നും പ്രസംഗം കേട്ടാല്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും തിരിച്ചറിയില്ല: എ. വിജയരാഘവന്‍

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും ജമാഅത്തെയുമായുമാണ് കോണ്‍ഗ്രസിന് സഖ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ബി.ജെ.പിയുമായും ജമാഅത്തെയും ഒന്നിച്ച് ചേരുന്നത് യു.ഡി.എഫിലാണ്. അകലെ നിന്ന് പ്രസംഗം കേട്ടാല്‍ ചെന്നിത്തലയേത് സുരേന്ദ്രന്‍ ഏതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു. എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു രണ്ട് യു.ഡി.എഫ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്തത്.

ഇനിയും രണ്ടു മൂന്നു പേര്‍ റെഡി ആയി നില്‍ക്കുന്നുണ്ട്. അവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അതിലൊരാള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ മുതലാളിമാരോട് കാശുവാങ്ങിയതാണ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം. പണം നല്‍കിയ ആള്‍ പരസ്യമായി പറഞ്ഞതിനാലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനാണ്. നീതിരഹിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇടതുപക്ഷം മുട്ടുവിറച്ചു നില്‍ക്കില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

0Shares