നിയമസഭയില്‍ ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുതകള്‍; ഒന്നിനുപോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; വിമര്‍ശനവുമായി ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭയില്‍ ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുതകള്‍; ഒന്നിനുപോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല; വിമര്‍ശനവുമായി ചെന്നിത്തല

നിയമസഭയില്‍ തങ്ങളുന്നയിച്ചത് അഴിമതി ആരോപണങ്ങളല്ലെന്നും വസ്തുതകളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിനു പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പ്രതിപക്ഷം തെറി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ആരാണ് തെറി പറയുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പരനാറി, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ പ്രയോഗങ്ങള്‍ എല്ലാവരും കണ്ടതാണ്.

സ്വന്തം സ്വഭാവം വച്ച് പ്രതിപക്ഷത്തെ അളക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ഡി.സി.സിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയിലെ ക്രമക്കേടും അടക്കം എട്ട് ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. അഞ്ചെണ്ണം എഴുതി നല്‍കി. ബാക്കി അല്ലാതെയും ഉന്നയിച്ചു. ഒന്നിനു പോലും മറുപടി നല്‍കാതെ എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗവര്‍ണറും ധനമന്ത്രിയും നടത്തിയ പ്രസംഗം കോപ്പിയടിച്ചാണ് നിയമസഭയില്‍ വായിച്ചത്. നോക്കി വായിക്കരുതെന്ന ചട്ടം ഉണ്ടെന്നിരിക്കേ മൂന്നേമുക്കാല്‍ മണിക്കൂറോളം അദ്ദേഹം വായിക്കുകയാണ് ചെയ്തത്. എന്നിട്ടും സ്പീക്കര്‍ ഇടപെട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

0Shares