
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറുമേനി വിജയവുമായി ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമായ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി. ജില്ലയിൽ ഏറ്റവും കൂടുതൽപേരെ പരീക്ഷക്കിരുത്തി നേട്ടം കൊയ്‌തു. 340 പേരാണ് ഇത്തവണ സി.ജെ.എച്ച്.എസ്.എസിൽ നിന്ന് പരീക്ഷ എഴുതിയത്.

നൂറു ശതമാനം വിജയത്തിന് മാറ്റ് കൂട്ടി 24 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മാനേജ്മെന്റും പി.ടി.എ.യും സ്റ്റാഫ് കൗൺസിലും പൂർവ്വ വിദ്യാർത്ഥി സംഘടനയും അഭിനന്ദിച്ചു.
