ചായ്യോം ചായില്യമണിഞ്ഞു; സ്കൂൾ കലോത്സവ അരങ്ങത്ത് മിന്നുന്ന പ്രതിഭയാട്ടങ്ങൾ, മേളയിലേക്ക് ഗ്രാമം ഒഴുകിയെത്തി

You are currently viewing ചായ്യോം ചായില്യമണിഞ്ഞു; സ്കൂൾ കലോത്സവ അരങ്ങത്ത് മിന്നുന്ന പ്രതിഭയാട്ടങ്ങൾ, മേളയിലേക്ക് ഗ്രാമം ഒഴുകിയെത്തി

പീതാംബരൻ കുറ്റിക്കോൽ

നീലേശ്വരം / കാസർകോട്: ചായ്യോം ഗ്രാമം ചായില്യമണിഞ്ഞ് ഒരുങ്ങിയതോടെ അരങ്ങത്ത് പ്രതിഭകളുടെ മിന്നലാട്ടങ്ങൾ. കാസർകോട് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിലെ സ്റ്റേജിന മത്സരങ്ങൾ ബുധനാഴ്ച ആരംഭിച്ചതോടെയാണ് പ്രതിഭകൾ കലാവസന്തമൊരുക്കി അരങ്ങുവാണത്.

വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ഗ്രാമങ്ങളുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പുറംനാടുകളിൽ നിന്നും ആയിരങ്ങൾ ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ഒഴുകിയെത്തി.

കലോത്സവത്തിന് തേജസ്വിനിയും പയസ്വിനിയും ഉൾപ്പെടെ 12 വേദികളാണുള്ളത്. സ്കൂൾ ഓഡിറ്റോറിയത്തിലെ ഒന്നാം വേദിക്ക് തേജസ്വിനി, എൻ.ജി. സ്മാരക ഓഡിറ്റാറിയത്തിലെ രണ്ടാം വേദിക്ക് പയസ്വിനി എന്നുമാണ് പേര്.

സ്കൂളിലും സ്കൂളിൻ്റെ നൂറ് മീറ്റർ ചുറ്റളവിലുമുള്ള മറ്റുള്ള വേദികൾ. 250 ഓളം ഇനങ്ങളിലായി 8000 -ത്തിലധികം താരങ്ങളാണ് മത്സരിക്കുന്നത്.

0Shares