
ചായ്യോത്ത് (കാസറഗോഡ്): പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസിലിംഗ് സെലിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനത്തിന് ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. സെപ്റ്റംബർ 19, 20 തീയതികളിലായി രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൻ്റെ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.സി ബിജു അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി വിഭാഗം കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം.കെ. വിനോദ് കുമാർ മുഖ്യാതിഥിയായി.
ജില്ലാ കോഡിനേറ്റർ മെയ്സൺ കളരിക്കാൽ പ്രോഗ്രാം വിശദീകരണം നടത്തി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ പി.ധന്യ, വി.എസ് ബിജുരാജ്, പി.മോഹനൻ, എം.സുനിൽകുമാർ, കെ.വി സജീവൻ, ഇ.വി ദിനേശൻ, കെ.സുനിൽകുമാർ, സി.മനോജ് കുമാർ, കുമാരി ശിവനന്ദ എസ്. തമ്പാൻ എന്നിവർ സംസാരിച്ചു. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ടി സീമ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി. പ്രവീൺകുമാർ നന്ദിയും പറഞ്ഞു. പ്രദർശനം ശനിയാഴ്ച സമാപിക്കും.
