
ചട്ടഞ്ചാൽ/ കാസര്‍കോട്: വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ബഷീർ ദിനത്തിൽ വായനശാലയുടെ പരിസര പ്രദേശത്തുള്ള 8 പൊതു വിദ്യാലയങ്ങളിൽ പഠനപിന്തുണ വേണ്ട 60 കുട്ടികൾക്ക് ചട്ടഞ്ചാൽ അവനീന്ദ്രനാഥ് വായനശാല പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പെരുമ്പള ഗവ.എൽ.പി.സ്ക്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുരളി അധ്യക്ഷത വഹിച്ചു.

വായനശാല സെക്രട്ടറി കെ.രാഘവൻ സ്വാഗതവും ഹനീഫ് യൂസഫ് നന്ദിയും പറഞ്ഞു. കോളിയടുക്കം, തെക്കിൽ ഈസ്റ്റ് തെക്കിൽ വെസ്റ്റ്, തെക്കിൽ പറമ്പ, കരിച്ചേരി ,ബെണ്ടിച്ചാൽ ,എന്നിവിടങ്ങളിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ദാമോദരൻ, വായനശാല പ്രസി. ഹാരിസ് ബെണ്ടിച്ചാൽ, സുലൈമാൻ ബാദുഷാ ,എൻ.എ.അഹമ്മദ്, സി. ഹരിദാസ്, ശ്രീഹരി, മുഹമ്മദ് ഹനീഫ, പി.ചന്ദ്രൻ , ജയകൃഷ്ണൻ നായർ, അബ്ദുൾ മജീദ് ടി.ടി. മുഹമ്മദ് കുഞ്ഞി കടവത്ത്, കാനം അബദുൾ ഖാദർ , ജിനേഷ് മാസ്റ്റർ, സുമിത്ര എസ്. രാജൻ പൊയ് നാച്ചി ,രാമചന്ദ്രൻ മെഡിക്കൽ, പി.കുഞ്ഞിക്കണ്ണൻ, ഗോപാലകൃഷ്ണൻ, മധുമാസ്റ്റർ, കാദർ മാസ്റ്റർ ‘ ,അബ്ദുല്ല എ., മുഹമ്മദ് കുഞ്ഞി , പി.രതീഷ് കുമാർഎന്നിവർ കിറ്റുകൾ വിതരണം ചെയ്തു.
ബാര ഗവ. എൽ.പി.സ്ക്കൂളിൽ നടന്ന സമാപന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വാസന്തി ടീച്ചർ, തിലകരാജ്, എ. മുഹമ്മദ്കുഞ്ഞി, എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.രാഘവൻ അധ്യക്ഷത വഹിച്ചു. സുമിത്ര എസ്. സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
