
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമർപ്പിക്കുക. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
കേസില്‍ നിർണായകമായത് ഫോറൻസിക് പരിശോധന ഫലമായിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇതിനായി കൂടുതല്‍ കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ പ്രതികള്‍ പദ്ധതിയിട്ടിരുന്നു.
കേസിലെ പ്രതി ഒരു കോടി രൂപയോളം ബാധ്യതയുള്ള ആളാണെന്ന് വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ആറുവയസുകാരി അബിഗേലിനെ കൂടാതെ കുട്ടിയുടെ സഹോദരനെയും ഇവർ തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടിരുന്നെന്നും വിവരങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ കുടുംബത്തെ ഭയപ്പെടുത്താമെന്ന് ആയിരുന്നു തട്ടിക്കൊണ്ട് പോകലിലൂടെ കണക്ക് കൂട്ടിയിരുന്നത്.
