ചന്ദ്ര ലക്ഷ്മണ്‍ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; മടങ്ങി വരവ് യുവാക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘ഗോസ്റ്റ്റൈറ്ററി’ലൂടെ

  • Post category:entertainment
  • Reading time:1 min read
You are currently viewing ചന്ദ്ര ലക്ഷ്മണ്‍ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; മടങ്ങി വരവ് യുവാക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘ഗോസ്റ്റ്റൈറ്ററി’ലൂടെ

ഒരുകാലത്ത് മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും നിറഞ്ഞുനിന്ന ചന്ദ്ര ലക്ഷ്മണ്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നു. താരം തന്നെയാണ് തിരിച്ചുവരവറിയിക്കുന്ന വാര്‍ത്ത തന്‍റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. പുതിയ ചിത്രം ഗോസ്റ്റ്റൈറ്ററിലൂടെയാണ് ചന്ദ്ര തിരിച്ചുവരുന്നത്.

‘എന്‍റെ പുതിയ സിനിമ ഗോസ്റ്റ് റൈറ്ററിന്‍റെ ഷൂട്ടിങ്ങ് ഇന്നുമുതല്‍ തുടങ്ങുകയാണ്. സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിനു പിന്നില്‍. ഞാനിതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണിതില്‍. അതുകൊണ്ടു തന്നെ വളരെയധികം ആകാംക്ഷാഭരിതയാണ് ഞാന്‍. തൊടുപുഴയിലാണ് ചിത്രീകരണം.

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളായ ദൃശ്യം, കഥ പറയുമ്പോള്‍ എന്നിവ ഷൂട്ട് ചെയ്ത സ്ഥലമാണ് തൊടുപുഴ. കേരളത്തിന്‍റെ ഹോളിവുഡ് എന്നറിയപ്പെടുന്ന പ്രദേശം.. ഒരുപാട് സ്നേഹമുള്ളയാളുകള്‍.. ഇത്രയും വര്‍ഷങ്ങള്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്നിട്ടും ഇന്നും എനിക്ക് ലഭിക്കുന്ന സ്നേഹം.. അതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.

എന്നെ നടിയാക്കിയതിന് ഈ ലോകത്തോടു തന്നെ നന്ദി പറയുന്നു. എന്തെന്നാല്‍ നടിയെന്ന നിലയില്‍ പ്രേക്ഷകരില്‍ നിന്നും ഈ സ്നേഹവും പിന്തുണയും എന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിയുണ്ട്.. ഒരുപാടു നന്ദി..’ ചന്ദ്ര ഫെയ്സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/ChandraLakshmanActress/photos/a.589303547801906/2886131124785792/?type=3
0Shares