
കാഞ്ഞങ്ങാട് / കാസർകോട്: റോഡ് മുറിച്ച് കടക്കവെ വാഹന അപകടത്തിൽ മരിച്ച നോർത്ത് ചിത്താരിയിലെ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി. ഞായറാഴ്‌ച രാത്രി ഇശാന നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൽ ആണ് അപകടം.
നോർത്ത് ചിത്താരിയിലെ അപകടത്തെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അബൂബക്കർ മരണപ്പെട്ടത്. മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായ അബൂബക്കർ ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ എത്തുകയായിരുന്നു.

കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ റഹ്‌മത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് പിറകുവശത്തെ കെട്ടിടസമുച്ചയം അബൂബക്കറിൻ്റെതാണ്. മരണവിവരമറിഞ്ഞ് നഗരത്തിലെ വ്യാപാരികൾ ഉൾപ്പെടെ നിരവധി ആളുകൾ നോർത്ത് ചിത്താരിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.
മാണിക്കോത്തെ പി.കുഞ്ഞാമത് ഹാജിയുടെ മകൾ സൗദയാണ് ഭാര്യ. സി.എച്ച്. ഹനീഫ, സി.എച്ച്. സലീം, സി.എച്ച്. ശരീഫ്, മുനീർ, നിസാമുദ്ധീൻ, മുജീബ്, ബാസിത്, തസ്ലീമ എന്നിവർ മക്കളാണ്. ഷഫീഖ് കോട്ടപ്പുറം, ഫർസാന, റിസ് വാന, തസ്ലീന, ഷബ്‌ന, തൻസി, ഷഹാന മരുമക്കൾ.
കുഞ്ഞഹമ്മദ്, അബ്‌ദു റഹ്‍മാൻ, മൊയ്‌തീൻ, ഖദീജ എന്നിവർ സഹോദരങ്ങൾ. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ളുഹ്ർ നിസ്ക്കാരത്തിന് ശേഷം നോർത്ത് ചിത്താരി ജൂമാമസ്‌ജിദ് കബർസ്ഥാനിൽ കബറടക്കി.
