സെറിബ്രൽ പാൾസി നാഷണൽ ഫുട്ബാൾ ചാംപ്യൻഷിപ്പ്; കേരള ടീം അംഗങ്ങളായി തെരഞ്ഞെടുത്ത കാസർകോട് സ്വദേശികൾക്ക് യാത്രയയപ്പ് നൽകി

  • Post category:local news / sports
  • Reading time:1 min read
You are currently viewing സെറിബ്രൽ പാൾസി നാഷണൽ ഫുട്ബാൾ ചാംപ്യൻഷിപ്പ്; കേരള ടീം അംഗങ്ങളായി തെരഞ്ഞെടുത്ത കാസർകോട് സ്വദേശികൾക്ക് യാത്രയയപ്പ് നൽകി

കാസർകോട്: ആഗസ്റ്റ് 25 മുതൽ 28 വരെ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന സെറിബ്രൽ പാൾസി നാഷണൽ ഫുട്ബാൾ ചാംപ്യൻ ഷിപ്പിൽ കേരള ടീം അംഗങ്ങളായി തെരഞ്ഞെടുത്ത ചെർക്കള സ്വദേശി ഹമീദിനും നീലേശ്വരം സ്വദേശി ശ്യാംമോഹനും കാസർകോട് റെയിൽവെ സ്റ്റേഷനിൽ വച്ചു അക്കര ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ മുഖ്യാതിഥിയായി. അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിർ സ്വാഗതം പറഞ്ഞു. കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്‌പെക്ടർ കതിരേശൻ ബാബു, ബെറ്റർലൈഫ് ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി, ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ പൂവടുക്ക, സ്പാസ്റ്റിക് അസോസിയേഷൻ യൂത്ത് വിങ്ങ് പ്രസിഡന്റ് ശഹീദ് തളങ്കര, കാസർഗോഡ് ഡിസബിലിറ്റി സ്പോർട്സ് ടീം ഫിസിയോതെറാപ്പിസ്റ്റ് നിഖിൽ പിസി, കേരള ഡിസബിലിറ്റി ക്രിക്കറ്റ് ടീം അംഗങ്ങളായ മൻസൂർ, മുസ്തഫ എന്നിവർ ആശംസ അറിയിച്ചു.

അക്കര ഫൗണ്ടേഷൻ പ്രോജക്ട് കോർഡിനേറ്റർ സാജൻ സദസ്സിനു നന്ദി അറിയിച്ചു. നാളെ മുതൽ കായങ്കുളം ചത്ത്യാര ഫുട്ബാൾ അക്കാദമിയിൽ നടക്കുന്ന കേരള ടീം ക്യാമ്പിൽ പങ്കെടുത്ത് തുടർന്ന് ആഗസ്റ്റ് 22 നു ഡൽഹിയിലേക്ക് പുറപ്പെടുകയും ചെയ്യും.

0Shares