വികസന സ്വപ്‌നങ്ങൾ പൂവണിയാൻ; നൂറ്റാണ്ടുകൾ പഴക്കമുള്ള സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണം, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

You are currently viewing വികസന സ്വപ്‌നങ്ങൾ പൂവണിയാൻ; നൂറ്റാണ്ടുകൾ പഴക്കമുള്ള സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണം, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

ഉളിയത്തടുക്ക / കാസർകോട്: മധൂർ പഞ്ചായത്തിൽ ഉളിയത്തടുക്കയിൽ 102 വർഷത്തെ പഴമയുടെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന ശിരിബാഗിലു ജി.ഡബ്ല്യൂ.എൽ.പി സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന് ആശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. ഉദുമ എം.എൽ.എ സി.എച്ച്‌ കുഞ്ഞമ്പുവിൻ്റെ സാന്നിധ്യത്തിലാണ് വ്യാഴാഴ്‌ച ജില്ലയിലെത്തിയ മന്ത്രിയെ കണ്ട് നിവേദനം നൽകിയത്. വിദ്യ പകർന്നുനൽകിയ നൂറ്റാണ്ട് കാലത്തെ പഴക്കമുള്ള വിദ്യാലയമാണ് സിരിബാഗിലു എൽ.പി സ്‌കൂൾ.

സ്‌കൂളിൻ്റെ വികസന സ്വപ്‌നങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാമെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.എം ബഷീർ, സി.ഉദയകുമാർ എന്നിവർ അറിയിച്ചു.

എൽ.ഡി.എഫ് മധൂർ പഞ്ചായത്ത് പാർലമെണ്ടറി കമ്മിറ്റിയിലെ പഞ്ചായത്തംഗങ്ങളായ സി.എം ബഷീർ, സി.ഉദയകുമാർ എന്നിവരും പി.ടി.എ വൈസ്. പ്രസിഡണ്ട് ടി.കെ പ്രതിഭ, പി.സി ജയചന്ദ്രൻ, നാസർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ആവശ്യം അംഗീകരിച്ച് സർക്കാർ തലത്തിൽ അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കാസർകോട് ജില്ലാ വികസന പാക്കേജ് ഫണ്ട് (കെ.ഡി.പി) ഉപയോഗപ്പെടുത്തി സ്‌കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം നവംബർ 29ന് മന്ത്രി ഉദ്ഘാടനം ചെയ്യും.

0Shares