നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാതെ കര്‍ഷകര്‍; ചർച്ച വീണ്ടും പരാജയം

  • Post category:news
  • Reading time:1 min read
You are currently viewing നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാതെ കര്‍ഷകര്‍; ചർച്ച വീണ്ടും പരാജയം

പ്രതിഷേധം നടത്തിയ കർഷകരുമായുള്ള കേന്ദ്ര സർക്കാർ ചർച്ച വീണ്ടും പരാജയം. തുടര്‍ന്ന് തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിക്കുകയും അതിന് ഇരു കൂട്ടരും സമ്മതിക്കുകയും ചെയ്തു. ഇപ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ.

എന്നാല്‍ കാർഷിക നിയമത്തിൽ എട്ട് ഭേദതഗതികൾ വരുത്താമെന്ന് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരുന്നു. ഈ ഭേദഗതികൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് കർഷകർ പറഞ്ഞു. ഭേദഗതി അംഗീകരിക്കാൻ തയാറല്ലെന്നും കർഷക സംഘടനകൾ കൂട്ടിച്ചേർത്തു. ഇരുവിഭാ​ഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയമായത്.

0Shares